oil
സ്കൂൾ ഭിത്തിയിൽ കരി ഓയിൽ ഒഴിച്ച നിലയിൽ

കിഴക്കമ്പലം: നിർമാണത്തിലിരിക്കുന്ന മലയിടംതുരുത്ത് ഗവ.എൽ.പി സ്‌കൂളിനു നേരേ സാമൂഹിക വിരുദ്ധരുടെ കരിഓയിൽ പ്രയോഗം. ട്വന്റി20യുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കെിട്ടടങ്ങളിലാണ് ഭിത്തിയിൽ കരി ഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി. ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ പഠിക്കുന്ന സ്‌കൂൾ ജനകീയ കൂട്ടായ്മയായ ട്വന്റി 20യുടെ നേതൃത്വത്തിലാണ് ഹൈടെക് നിലവാരത്തിലേക്ക് മാ​റ്റുന്നതിനുള്ള നിർമാണ ജോലികൾ പുരോഗമിക്കുന്നത്.