കളമശേരി: ജപ്പാനിലെ ഷിമാനെ സർവകലാശാലയിൽ നിന്നുള്ള പ്രൊഫ. ആയ് മൂട്ടോ നയിക്കുന്ന ഹ്രസ്വകാല സായാഹ്ന ജാപ്പനീസ് കോഴ്സ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിദേശ ഭാഷാവകുപ്പിൽ നടത്തും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് ആറുമുതൽ എട്ടുവരെയാണ് സമയം. കോഴ്സിന്റെ ദൈർഘ്യം 12 ദിവസം.ഫോൺ: 8078481884, e-mail: defl@cusat.ac.in