കാലടി: മല -നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ വ്യവസായ സംരംഭക കൂട്ടായ്മയായ ഇൻവെസ്റ്റേഴ്സ് സൊസൈറ്റിയുടെ വാർഷികവും പൊതുസമ്മേളനവും ഇന്ന് വൈകീട്ട് 5ന് നീലിശ്വരത്ത് വെച്ച് നടക്കും. നീലിശ്വരം പുത്തേൻ ആൻറണി മെമ്മോറിയൽ ഹാളിൽ വെച്ച് കൂടുന്ന സമ്മേളനം റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും.കിഴക്കകമ്പലം ട്വൻറി ട്വന്റി കോ-ഓർഡിനേറ്റർ സാബു ജേക്കബ് മുഖ്യാതിഥിയായിരിക്കും..സൊസൈറ്റി പ്രസിഡന്റ് ജോൺസൺ കോലഞ്ചേരി അദ്ധ്യക്ഷത വഹിക്കും. സൊസൈറ്റി അംഗം ഫ്രാൻസിസ് കോട്ടക്കൽ അങ്കണവാടി കെട്ടിടത്തിന് പഞ്ചായത്തിന് നൽകുന്ന നാല് സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം ചടങ്ങിൽ നടക്കും. സമ്മേളനത്തിൽ സൊസൈറ്റി പഞ്ചായത്തിന് വാങ്ങി നൽകുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസിന്റെ കൈമാറ്റവും നടക്കും. സെക്രട്ടറി അലൻ വിൽസൺ തളിയത്ത്, ട്രഷറർ മനോജ് ആന്റണി പുത്തേൻ, എം.എ.രവി, ഷാഹിൻ കണ്ടത്തിൽ, ബാബു ജി. പറക്കാട്ട് എന്നിവർ നേതൃത്വം നൽകും.