വൈപ്പിൻ : സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ 2000 വീടുകൾ കൂടി നിർമ്മിച്ച്‌നൽകുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചു. 2064 വീടുകൾ നിർമ്മിച്ച് നല്കിയിട്ടുണ്ട്. ഓച്ചന്തുരുത്ത് സഹകരണബാങ്ക് ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കടകംപള്ളി. ബാങ്ക് മുരിക്കുംപാടം ശാഖയിൽ ആരംഭിക്കുന്ന ഓസ്‌ക്കോ ഹൈടെക്ക് മെഡിക്കൽ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി , എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കെ കെ ഉണ്ണികൃഷ്ണൻ , സഹകരണവകുപ്പ് ജോ. രജിസ്ട്രാർ സുരേഷ് മാധവൻ, ബാങ്ക് പ്രസിഡൻറ് ആൽബി കളരിക്കൽ , വൈസ് പ്രസിഡൻറ് ലോഗസ് ലോറൻസ് , സെക്രട്ടറി എ എസ് .ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളിൽ ഭിന്നശേഷിക്കാരായവർക്ക് ഏർപ്പെടുത്തിയ പെൻഷൻ സ്‌നേഹസ്പർശം ഉത്ഘാടനം ചെയ്തു. ശതാബ്ദി സുവനീറും സഹകാരി കൂടിയായ കനകം രചിച്ച വെറുതെ എന്ന കഥാസമാഹാരവും മന്ത്രി പ്രകാശനം ചെയ്തു.