തൃക്കാക്കര : 2012 ന് മുമ്പുമുതൽ ഉത്സവാഘോഷങ്ങൾക്ക് ആന എഴുന്നള്ളിച്ചിരുന്നതും ജില്ലാ മോണിറ്ററിംഗ് സമിതിയിൽ രജിസ്റ്റർ ചെയ്യാത്തതുമായ ആരാധനാലയങ്ങൾ അടിയന്തരമായി രജിസ്റ്റർ ചെയ്യണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു. പുതിയ മാനദണ്ഡമനുസരിച്ച് 2012 ന് ശേഷം ആരംഭിച്ച ആനയെ എഴുന്നള്ളിച്ചുള്ള പുതിയ പൂരങ്ങൾ, ഉത്സവങ്ങൾ എന്നിവക്ക് രജിസ്‌ട്രേഷൻ നൽകില്ല. കൂടാതെ 2012 വരെ ഉത്സവങ്ങളിൽ ഉപയോഗിച്ചിരുന്ന ആനകളുടെ എണ്ണത്തെക്കാൾ കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കില്ല. 20 മുതൽ ഒരു മാസത്തിനുളളിൽ ജില്ലയിലെ ബന്ധപ്പെട്ട ആരാധനാലയങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് എ.ഡി.എം അറിയിച്ചു.