കാലടി: ശ്രീ രാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിൽ ദേശിയ യുവജന ദിനാചരണം നടത്തി.സർവ്വ മത സൗഹാർദ്ദ റാലിയും സംഘടിപ്പിച്ചു. റാലിയിൽ സ്വാമി വിവേകാനന്ദന്റെ ചിത്രം അലങ്കരിച്ച രഥവും, വിവിധ നിശ്ചല ദൃശ്യങ്ങളും, പഞ്ചവാദ്യം, ബാൻഡ് മേളം എന്നിവയും ഉണ്ടായിരുന്നു.ആശ്രമം അദ്ധ്യക്ഷൻ സ്വാമി ശ്രീ വിദ്യാനന്ദ, സ്വാമി ഹരി രൂപാനന്ദ, സ്വാമി ഈശാനന്ദ എന്നിവർ പങ്കെടുത്ത് റാലിയെ ആശിർവദിച്ചു.