തൃക്കാക്കര: അമിത ചാർജ് വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. പളളുരുത്തി തുണ്ടിപറമ്പിൽ പ്രസാദ് എന്ന ഓട്ടോ ഡ്രൈവറുടെ ലൈസൻസ് രാദ്ദാക്കാൻ എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാർ ഉത്തരവിട്ടത്. നേവൽ ബേസ് വേമ്പനാട് ഗേററിലെ ഓട്ടോസ്റ്റ്ൻഡിൽ നിന്നും സെന്റ് ജോൺസ് ചർച്ച് വരെ വെറും 3.2 കിലോമീറ്റർ ഉള്ള ഓട്ടത്തിന് ദമ്പതിമാരുടെ പക്കൽ നിന്നും അമിത ചാർജ് ഈടാക്കുകയും പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ധിക്കാരപരമായി എവിടെ വേണമെങ്കിലും പരാതി പെട്ടോളൂ, എനിക്ക് ഒരു പുല്ലും ഇല്ല എന്നു വെല്ലുവിളിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് ഒരു മാസ കാലത്തേക്ക് അയോഗ്യത കല്ലിച്ചും കൂടുതലായി ഈടാക്കിയ തുക പരാതിക്കാരന് മണി ഓർഡർ ആയി അയച്ചു നൽകുവാനും ആർ.ടി.ഒ ഉത്തരവ് ഉത്തരവിട്ടു .