ആലുവ: പൈപ്പ് ലൈൻ റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പട്ടേരിപ്പുറം നസ്രത്ത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങൾ തളളിയും റോഡിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു.

ആലുവയിൽ നിന്നും കളക്ടറേറ്റിലേക്കും എറണാകുളത്തേക്കും ദേശീയപാത ഒഴിവാക്കി ഗതാഗതകുരുക്കില്ലാതെ പോകാവുന്ന റോഡായതിനാൽ നിത്യേന നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
യൂത്ത് കോൺഗ്രസ്സ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.