കോലഞ്ചേരി: തകർന്നു തരിപ്പണമായ മണ്ണൂർ പോഞ്ഞാശേരി റോഡിൽ പൊടി ശല്ല്യം രൂക്ഷമായതോടെ നാട്ടുകാർ തുടങ്ങിയ പ്രക്ഷോഭത്തിന് താത്കാലീക പരിഹാരം. തിങ്കളാഴ്ച റോഡ് ഉപരോധവും പൊതു മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് ജന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ റോഡിന്റെ അറ്റകുറ്റ പണി നടത്താമെന്ന് ധാരണയായി. ഇതിനായി 35 ലക്ഷം രൂപയും അനുവദിച്ചു. പൊടി കൂടുതലുള്ള ഭാഗവും വാഹനങ്ങൾക്ക് താത്കാലിക സഞ്ചാരവുമൊരുക്കാൻ വലിയ കുഴികൾ അടയ്ക്കും. കിഫ്ബിയുടെ നിയന്ത്രണത്താൽ പണി പൂർത്തിയാക്കേണ്ടതാണ് റോഡ്, വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലമാണ് പണി അനിശ്ചിതമായി വൈകുന്നത്.