തൃക്കാക്കര : തൃക്കാക്കര ഭാരത മാതയിൽ ഇന്റർ കോളേജിയറ്റ് മത്സരങ്ങൾ ആരംഭിച്ചു.ഇന്നലെ നടന്ന ചടങ്ങിൽ കായിക മത്സരങ്ങൾ കോളേജ് മാനേജർ ഫാ.ജേക്കബ് പാലക്കാപ്പിളളി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന മത്സരത്തിൽ ഭാരത മാത കോളേജ് ചിന്മയ കോളേജിനെ പരാജയപ്പെടുത്തി ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ബാഡ്മിന്റൺ ,ക്രിക്കറ്റ് എന്നീ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ജനുവരി 29 ന് അവസാനിക്കും. വനിതകൾക്കു വേണ്ടി ഫുട്ബാൾ മത്സരത്തിൽ തൃക്കാക്കര ഭാരത മാത കോളേജ് ത്രിപ്പൂണിത്തുറ ചിന്മയ കോളേജിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. മഹാത്മ ഗാന്ധി സർവകലാശാലക്കു കീഴിൽ വരുന്ന വിവിധ കോളേജുകളിൽ നിന്ന് 380 കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഓവറോൾ ചാമ്പ്യൻമാർക്ക് പി ഡി പിഡീസ് ട്രോഫി സമ്മാനിക്കും.