നെടുമ്പാശേരി: വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കുമായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കുട് ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന 41-ാ മത്തെ ഭവനത്തിന് തറക്കല്ലിട്ടു. ശ്രീമൂലനഗരം പഞ്ചായത്ത് 7-ാം വാർഡിൽ വിധവയായ റോസ്‌മോൾക്കുവേണ്ടി നിർമ്മിക്കുന്ന വീടിന് അൻവർ സാദത്ത് എം.എൽ.എയാണ് തറക്കല്ലിട്ടത്. എം.ബി.എം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.ഇ.ഒ സെയ്തുമുഹമ്മദ് നസീറാണ് വീട് നിർമ്മിച്ച് നൽകുന്നത്. 510 ചതുരശ്ര അടിയിൽ 6.12 ലക്ഷം രൂപ ചെലവിലാണ് വീടികൾ നിർമ്മിക്കുന്നത്. അമ്മക്കിളിക്കുട് പദ്ധതിയിൽ 7 ഭവനങ്ങളുടെ നിർമ്മാണം, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണ്ണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്.