ആലുവ: എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീ നാരായണ എംപ്‌ളോയീസ് വെൽഫെയർ ഫോറം, പെൻഷനേഴ്‌സ് കൗൺസിൽ, കലാകായിക സാംസ്‌കാരിക ശാസ്ത്ര സാങ്കേതിക മാദ്ധ്യമക്കൂട്ടായ്മ എന്നിവയുടെ ആലുവ യൂണിയൻ രൂപീകരണ യോഗം ജനുവരി 19ന് ഉച്ചക്ക് 2.30 ന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ നടക്കും.സമ്മേളനം പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായിരിക്കും.
ഫോറം പ്രസിഡന്റ് എസ്. അജുലാൽ മുഖ്യപ്രഭാഷണം നടത്തും. മെമ്പർഷിപ്പ് വിതരണം ഫോറം സെക്രട്ടറി ഡോ. വി. ശ്രീകുമാറും, സംഘടനാ സന്ദേശം ട്രഷറർ ബി. ശിവപ്രസാദും നിർവഹിക്കും. കലാ സാംസ്‌ക്കാരിക കായിക ശാസ്ത്ര സാങ്കേതിക മാദ്ധ്യമക്കൂട്ടായ്മയെക്കുറിച്ച് കോഓർഡിനേറ്റർ പി.വി. റെജിമോൻ വിശദമാക്കും. കൂടുതൽ വിവരങ്ങൾക്ക് 9961891812 എന്ന നമ്പരിൽ ബന്ധപ്പെടണം.