നെടുമ്പാശേരി: വോളിബാൾ പരിശീലനം കഴിഞ്ഞ് മടങ്ങിയ ആറാം ക്ളാസുകാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം. പെയിന്റിംഗ് തൊഴിലാളി അയിരൂർ പുളിഞ്ചോട് വാടകക്ക് താമസിക്കുന്ന മലപ്പുറം കാട്ടിപ്പുരുത്തി തൊഴുവന്നൂർ പുത്തൂർ വീട്ടിൽ അനന്തനെ (28) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറിന് വൈകിട്ട് ആറരയോടെ കുറുമശേരി പ്രിയപ്പടിക്ക് സമീപംപെൺകുട്ടിയെ പ്രതി കയറിപിടിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു. പ്രതിയെത്തിയ ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷമാണ് അയിരൂരിൽ താമസമാക്കിയത്. ആലുവ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചെങ്ങമനാട് എസ്.ഐ എസ്. രാഗിൻകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.