കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ഗവ. ബി.ടി.എസ് എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

അഡ്വ. പി.ടി തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക എൻ.പി മോളി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ, വികസനകാര്യസമിതി അധ്യക്ഷ ഗ്രേസി ജോസഫ്, ഡി.ഇ.ഒ. കെ.കെ ലളിത, ഡി.പി.ഒ ദീപ. ജി.എസ്, എ.ഇ.ഒ അൻസലാം എൻ എക്സ്, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. മോഹൻ ബോസ് , വ്യാപാരി വ്യവസായി ഏകോപന സമിതി ഇടപ്പള്ളി യൂണിറ്റ് പ്രസിഡൻറ് ജോസ് പെട്ട , ഗവ. ടി.ടി.ഐ പ്രിൻസിപ്പൽ രാജൻ വയൽവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വാർഡ് കൗൺസിലർ എലിസബത്ത് സെബാസ്റ്റ്യൻ സ്വാഗതവും എം.സി. ധന്യ നന്ദിയും പറഞ്ഞു.

കാപ്ഷൻ

ഇടപ്പള്ളി ദേവൻകുളങ്ങര ഗവ. ബി.ടി.എസ് എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.