കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്‌നം പരിഹരിക്കാൻ ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത ചർച്ച പരാജയം. ജനുവരി 20 ന് വീണ്ടും ചർച്ച നടത്തും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ലേബർ കമ്മീഷണർ ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നത്. എറണാകുളം ഗവ: ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ യൂണിയനെ പ്രതിനിധാനം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് , മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സ്വരാജ് എം.എൽ.എ, യൂണിയൻ ജന.സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ.കെ.ജയൻ, സംസ്ഥാന കമ്മറ്റി അംഗം നിജ രൂപേഷ് എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികൾ സി.വി ജോൺ, തോമസ് ജോൺ, ബാബു ജോൺ മലയിൽ, പ്രഭ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.