antony
കെ.എ ജോസഫ്

കൊച്ചി: രവിപുരത്ത് സ്വകാര്യ ബസിനടിയിൽപ്പെട്ട് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ഗിരിനഗർ സൗത്ത് സ്വദേശി കൊല്ലം പറമ്പിൽ കെ.എ. ജോസഫാണ് (74)മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലായിരുന്നു അപകടം. രവിപുരത്ത് സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ജോസഫ് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. റോഡരികിലൂടെ സൈക്കിളിൽ സഞ്ചരിക്കവെ സ്വകാര്യ ബസ് തട്ടി വീണ ജോസഫ് അതേ ബസിനടിയിൽ പെടുകയായിരുന്നു. . നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുതുമന അൽഫോൻസ. മക്കൾ: ഗിറ്റി ഹെലോയ്‌സ്, ഷെല്ലി ജോർജ്, ഷെറിൻ ജോസഫ്. മരുമകൾ: അലീന മേരി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അംബികാപുരം ദേവാലയ സെമിത്തേരിയിൽ.