kebil
കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു...

മൂവാറ്റുപുഴ: കേബിൾ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 12-മത് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിച്ചു.മുൻഎം.പി.ഫ്രാൻസിസ് ജോർജ്, മുൻഎം.എൽ.എ ജോസഫ് വാഴയ്ക്കൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി എം.ആർ.പ്രഭാകരൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾമജീദ്, ടി.ചന്ദ്രൻ, ജോൺ കുര്യാച്ചൻ, കെ.ദിലീപ് കുമാർ, വി.അനിൽകുമാർ, അസോസിയേഷൻ ഭാരവാഹികളായ കെ.വിജയകൃഷ്ണൻ, ബിജു ജോസഫ്, സി.എസ്.രാജു, സജി പോൾ, സിനി ആർട്ടിസ്റ്റ് ജോമി ജേക്കബ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനവും നടന്നു.