കൊച്ചി: പുതുവത്സരദിവസം കലാഭവൻ റോഡിൽ നിന്ന് ബൈക്ക് മോഷ്ടിച്ചകേസിൽപത്തനംതിട്ട റാന്നി ഉന്നക്കാവ് മുണ്ടപ്ലാക്കൽ വീട്ടിൽ സന്ദീപിനെ (21) ആണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ സ്വദേശിയായ ആരോണിന്റെ പൾസർ ബൈക്കാണ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ ഫോട്ടോകൾ ലഭിച്ചിരുന്നു. പൊലീസിന്റെ ഗ്രൂപ്പുകളിലും മറ്റും പ്രതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു.തുടർന്ന് ലഭിച്ച വിവരങ്ങളാണ് അറസ്റ്റ് ചെയ്യാൻ സഹായിച്ചത്. മോഷ്ടിച്ച ബൈക്കും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.വി ജയശങ്കറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വേണുഗോപാൽ, അസി.സബ് ഇൻസ്‌പെക്ടർ അശോകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, ഫ്രാൻസിസ്, സിവിൽ പൊലീസ് ഓഫീസർ ഇസഹാക്ക്, സിബിൽ ഭാസി, ഇഗ്‌നേഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.