കൊച്ചി: മഹാകവി കുമാരനാശാന്റെ 96ാം ചരമവാർഷിക ദിനമായ ജനുവരി 16ന് എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റും സംയുക്തമായി അനുസ്മരണ സദസ് ചേരും. കലൂർ ആസാദ് റോഡിലെ ഗുരുദേവ ക്ഷേത്രസന്നിധിയിൽ വൈകിട്ട് 3ന് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ഇ.കെ മുരളീധരൻ മാസ്റ്റർ സദസ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് പി.ഐ തമ്പി അദ്ധ്യക്ഷത വഹിക്കും. ആശാന്റെ സീതക്ക് 100 വയസ്സ് എന്ന വിഷയത്തെ അധികരിച്ച് മാമംഗലം കെ.കെ ബോസ് പ്രഭാഷണം ന‌ടത്തും. ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ മോഹനൻ ക്ലാസെടുക്കും. വി.എൻ ജഗദീശൻ, പി.എം അനീഷ്, ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ പീതാംബരൻ, ശാഖായോഗം സെക്രട്ടറി ഐ.ആർ തമ്പി തുടങ്ങിയവർ സംസാരിക്കും.