കൊച്ചി: മദൻബാബു രചിച്ച അലി, ബിയോണ്ട് ദി റിംഗ് എന്ന നാടകത്തിന്റെ പ്രകാശനം 18ന് വൈകിട്ട് 5.30ന് എറണാകുളം പബ്ളിക് ലൈബ്രറിയിൽ നടക്കും. കവി എസ്. രമേശൻ അദ്ധ്യക്ഷത വഹിക്കും. ലോകധർമ്മി ഡയറക്ടർ പ്രൊഫ ചന്ദ്രദാസൻ, നാടകകൃത്ത് ടി.എം. എബ്രഹാം, സംഗീത സംവിധായകൻ ബിജിബാൽ എന്നിവർ പുസ്തകം പ്രകാശിപ്പിക്കും. നിരൂപക ഡോ. പ്രിയ.കെ.നായർ പുസ്തകം പരിചയപ്പെടുത്തും. നാടകം അരങ്ങിലെത്തിച്ച സംവിധായകൻ പി.പി. ജോയിയെ അനുമോദിക്കും. എറണാകുളത്തെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ സെന്റർ ഫോർ കണ്ടംപററി ആർട്ടിന്റെ സഹകരണത്തോടെ എറണാകുളം പബ്ളിക് ലൈബ്രറിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.