കൊച്ചി: കാഞ്ഞിരമറ്റം ദിവ്യശ്രീ ശിവലിംഗദാസ് സ്വാമി ഗുരുധർമ്മ പ്രചരണ സഭ യൂണിറ്റ് വാർഷികം ആമ്പല്ലൂർ സുബ്രഹ്മണ്യപുരം ക്ഷേത്രാങ്കണത്തിൽ നടക്കും. ശിവഗിരി മഠത്തിലെ സ്വാമി ധർമ്മചൈതന്യ ആചാര്യനായി ശാന്തി ഹവനം നടത്തി. വാർഷിക സമ്മേളനവും സ്വാമി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.ആർ.പ്രാൺ ബാബു, അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ ചീഫ് കോർഡിനേറ്റർ കെ.എസ്.ജെയ്ൻ മുഖ്യപ്രഭാഷണം നടത്തി. 1798ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ടി.കെ.വിജയൻ, എസ്.എൻ.ധർമ്മപ്രകാശിനി സഭ പ്രസിഡന്റ് എൻ.സി.ദിവാകരൻ, ജി.ഡി.പി.എസ് പിറവം മണ്ഡലം ചെയർമാൻ പി.പി.കാർത്തകേയൻ, ട്രഷറർ ഓമന കരുണാകരൻ, യൂണിറ്റ് സെക്രട്ടറി യു.കെ.മുരളീധരൻ, ജോ.സെക്രട്ടറി പി.കെ.ശിവദാസ്, വൈസ് പ്രസിഡന്റ് പി.പി. സോമൻ തുടങ്ങിയവർ സംസാരിച്ചു.