കൂത്താട്ടുകുളം:തിരുമാറാടി പഞ്ചായത്ത് വാർഷിക പദ്ധതികളിൽപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഇഎംഎസ് സ്മാരക ഓഡിറ്റോറിയം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ .എൻ വിജയൻ അദ്ധ്യക്ഷനായിരുന്നു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ എൻ സുഗതൻ, എം ജെ ജേക്കബ് എന്നിവർ ആദരിച്ചു. എംപിഐ ഡയറക്ടർ ഷാജു ജേക്കബ്, കാക്കൂർ സഹകരണ ബാങ്ക് പ്രസിഡൻറ് അനിൽ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത രാജു, സാജു ജോൺ, രമ മുരളീധരകൈമൾ, കെ ആർ പ്രകാശൻ, വി സി കുര്യാക്കോസ്, എം എം ജോർജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റെയ്സൺ വർഗീസ് എന്നിവർ സംസാരിച്ചു.