കൊച്ചി: ഡിസംബറിൽ നടന്ന കൊച്ചി ഡിസൈൻ വാരം രാജ്യത്തെ ആദ്യ ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് (ഐ.ഒ.ടി) നിയന്ത്രിത സമ്മേളനമായി മാറി. ഡിസൈൻ വാരത്തിന്റെ എല്ലാ നടപടികളും ഐ.ഒ.ടി അധിഷ്ഠിതമായാണ് നടത്തിയത്.

കോതമംഗലം സ്വദേശിയായ ടിബി കുരുവിള നേതൃത്വം നൽകുന്ന ജപ്പാൻ സ്റ്റാർട്ടപ്പായ പിൻമൈക്രോയാണ് സൗകര്യം കൊച്ചി ഒരുക്കിയത്.

5,500 പേരാണ് ഡിസംബർ 12 മുതൽ 14 വരെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. ആദ്യ ലക്കത്തെക്കാൾ ഗണ്യമായ വർദ്ധന രണ്ടാം ലക്കത്തിനുണ്ടായതായി സ്‌പെഷ്യൽ ഓഫീസറും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫെലോയുമായ അരുൺ ബാലചന്ദ്രൻ പറഞ്ഞു. സമ്മേളന വേദിയുടെ വിവിധയിടങ്ങളിൽ നിന്ന് തത്സമയ വിവരങ്ങൾ ലഭിക്കുന്നതിനു ഊർജ ഉപഭോഗം കുറഞ്ഞ ബ്ലൂടൂത്ത് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചതെന്ന് പിൻമൈക്രോയുടെ സി.ഇ.ഒ രവീന്ദ്രനാഥ് അങ്ങേവീട്ടിൽ പറഞ്ഞു.