devarajan
അഡ്വ:ടി..കെ..ദേവരാജൻ

മരട്.:തീരദേശനിയമം ലംഘിച്ച്മരടിൽ നാല് ഫ്ളാറ്റുകൾ പൊളിച്ചുനീക്കിയപ്പോൾ മരട്നഗരസഭ കൗൺസിലർഅഡ്വ.ടി.കെ.ദേവരാജന് ചാരിതാർത്ഥ്യം ഏറെ. അനധികൃതനിർമ്മാണങ്ങളെ ആദ്യം കോടതിയിൽചോദ്യം ചെയ്തത് അഡ്വ.ടി.കെ.ദേവരാജനാണ്.

2006-2007ൽ ഫ്ളാറ്റുകൾക്ക്നിർമ്മാണപെർമിറ്റ് നൽകുമ്പോൾ മരട്പഞ്ചായത്തിൽ പ്രതിപക്ഷകൗൺസിലറായിരുന്നടി.കെ.ദേവരാജൻതുടങ്ങിവച്ച നിയമപോരാട്ടംഅന്നുപരാജയപ്പെട്ടെങ്കിലും തുടക്കം അവി​ടെനിന്നായിരുന്നു.പിന്നീട് മരട്പഞ്ചായത്ത് മരട്നഗരസഭയായപ്പോൾ കോസ്റ്റൽസോൺമാനേജ്മെന്റ്അതോറിട്ടി സുപ്രീംകോടതിയിലെത്തി​.തുടർന്ന് കഴി​ഞ്ഞ മേയി​ൽസുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമവിധിയിലാണ് നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളി​ക്കാൻ ഉത്തരവിട്ടത്.

2006-2007ൽ പഞ്ചായത്തായിരുന്നമരടിൽനാല് ഫ്ളാറ്റുകൾക്ക് പഞ്ചായത്ത്സെക്രട്ടറി നിർമ്മാണാനുമതി നൽകിയെങ്കിലും പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം നിയമലംഘനംകണ്ടത്തുകയുംതദ്ദേശസ്വയംഭരണസെക്രട്ടറിയുടെ നിർദ്ദേശപ്രകാരംപഞ്ചായത്ത്സെക്രട്ടറിനിർമ്മാതാക്കൾക്ക് സ്റ്റോപ്പ്മെമ്മോനൽകുകയുംചെയ്തു.എന്നാൽസ്റ്റോപ്പ് മെമ്മോയെനിർമ്മാതാക്കൾഹൈക്കോടതിയിൽചോദ്യംചെയ്ത് സ്റ്റേ വാങ്ങി .2010 ൽ മരട്പഞ്ചായത്ത് നഗരസഭയായിയിമാറുകയും അഡ്വ.ടി.കെ.ദേവരാജൻ ചെയർമാനായി യു.ഡി.എഫ്.അധികാരത്തിൽവരുകയും ചെയ്തു.

2012സെപ്തംബറിൽ ഹൈക്കോടതിയുടെ സിംഗിൾബഞ്ചിന്റെ വിധികെട്ടിടനിമ്മാതാക്കൾക്ക്അനുകൂലമായി.ഈകാലയളവിലാണ് നിർമ്മാണം പൂർത്തിയാത്​.

കഥയിൽ വഴിത്തിരിവായത് സിംഗിൾബഞ്ച് വിധിക്കെതിരെ ഡിവിഷൻബഞ്ചിന് അപ്പീൽ കൊടുത്ത് നിയമപോരാട്ടംതുടരാൻ തയ്യാറായതാണ്.എന്നാൽപിന്നീട്കേസ് ഡിവിഷൻബഞ്ചും തളളുകയായിരുന്നു.തുടർന്ന്കോസ്റ്റൽസോൺമാനേജ്മെന്റ് അതോറിട്ടി കേസ്ഏറ്റെടുത്ത് സുപ്രീംകോടതിയെസമീപിച്ചു.,ഭരണകക്ഷിയിലെ സീനിയർകൗൺസിലറും ഹൈക്കോടതിഅഭിഭാഷകനുമാണ് ദേവരാജൻ.