കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർ സ്‌കൂൾ ഫുട്‌ബോൾ ചാമ്പ്യൻ ഷിപ്പ്,എസ്.എൻ.ജി കപ്പ് 2020സമാപിച്ചു.പ്രിൻസിപ്പാൾ ഡോ. കെംതോസ് പി പോൾ ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ മുവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യനായി. കിഴക്കമ്പലം സെന്റ് ജോസഫ് ഹയർ സെക്കൻഡറിസ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിലെ പ്രമുഖ സ്‌കൂളുകൾ ഇന്റർ സ്‌കൂൾ ഫുട്‌ബോൾചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. വിജയികൾക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടറും ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുമായ അഡ്വ. ടി. എ. വിജയൻ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.