പനങ്ങാട്:സന്മാർഗസന്ദർശിനിസഭ ശ്രീവല്ലീശ്വരക്ഷേത്രത്തിന്റെ കൃഷ്ണശിലയിൽ തീർത്ത ചുറ്റമ്പലത്തിന്റെ ഉത്തരം വയ്പ്പ് ഇന്ന് രാവിലെ 9.30നും10നും ഇടയിൽ എസ്.എസ്.സഭാ മുൻ പ്രസിഡന്റ് അഡ്വ.പി.എൻ.മോഹനൻ നിർവഹിക്കും. ക്ഷേത്രം സ്ഥപതി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയും,ക്ഷേത്രശില്പി മഹേഷ് പണിക്കരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നമസ്കാര മണ്ഡപ സ്ഥാപനവും ചുറ്റമ്പല പുനർനിർമ്മാണ ഫണ്ടിന്റെ സമ്മാനക്കൂപ്പൺ ഉദ്ഘാടനവും രാധാകൃഷ്ണ ടെക്സ്റ്റൈൽസ് ഉടമ വി.നൈനാർ നിർവഹിക്കും.ആദ്യകൂപ്പൺ സുരേഷ്.പി.രാജൻ (ആർ.ഇ.സി.ലൈറ്റ്ആൻഡ് സൗണ്ട്) ഏറ്റുവാങ്ങും.ക്ഷേത്രം തന്ത്രി ജയദേവൻ, മേൽശാന്തി ശാന്തൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.