awareness
ലേക് ഷോർ ഹോസ്പിറ്റലിലെ ശ്വാസകോശ വിദഗ്ദ്ധൻ ഡോ:രാഹുൽ സൈമൺ ആൻറണി പ്രദേശവാസികളുടെസംശയങ്ങൾക്ക് മറുപടി നൽകുന്നു.

മരട്:മരടിലെ കോൺക്രീറ്റ് മാലിന്യം ഉയർത്തിവിട്ടസിമന്റ് പൊടിമൂലം ഉണ്ടാകാൻ സാദ്ധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെകുറി​ച്ച് ലേക് ഷോർആശുപത്രിഅധികൃതർ വളന്തകാട് പ്രാഥമീകാരോഗ്യകേന്ദ്രവുമായികൈകോർത്ത് ബോധവത്കരണം നടത്തി.ലേക് ഷോർ ഹോസ്പിറ്റലിലെ ശ്വാസകോശ വിദഗ്ദൻ ഡോ:രാഹുൽ സൈമൺ ആൻറണി സംശയങ്ങൾക്ക് മറുപടി നൽകി.

എക്സിമയുളളവർപൊടിദേഹത്ത്വീണാൽ ചൊറിഞ്ഞ്പൊട്ടാതെനോക്കുകയും ഡോക്ടറെകാണുകയും വേണം.,അലർജിയുളളവർമാസ്ക്ധരിക്കണം,ഫ്ളാറ്റ്പൊളിഞ്ഞ്കിടക്കുന്നസ്ഥലങ്ങളിൽകൊതുകുംഎലിയും താവളമാക്കും.അവിടെ മാലിന്യങ്ങൾഎറിയരുത്. .ചെറിയചൊറിച്ചിൽ അനുഭവപ്പെട്ടാൽപോലും ഡോക്ടറെ കാണണമെന്നുംആരോഗ്യവിദഗ്ദ്ധർ പറഞ്ഞു.പൊടി മൂലമുണ്ടാകുന്ന 'അലർജി,ശ്വാസം മുട്ടൽ,ജലദോഷം മറ്റ് അസുഖങ്ങൾ എന്നിവയെ കുറിച്ചുള്ള സംശയങ്ങളാണ് ഉയർന്നു വന്നത്

ബോധവത്കരണ ക്ലാസ് നഗരസഭ അദ്ധ്യക്ഷ ടി.എച്ച് നദീറ ഉദ്ഘാടനം ചെയ്തു.ചനഗരസഭകൗൺസിലർമാരായ ജിൺസൻ പീറ്റർ, രതീ ദിവാകരൻ, ഡോ:ബാലൂഭാസി മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.