തൃക്കാക്കര : കാക്കനാട് ഇൻഫോപാർക്കിലെ പ്രധാനകവാടത്തിനുള്ളിൽ കാർ ഓട്ടോയുടെ പിന്നിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കാക്കനാട് കൊല്ലംകുടി കുടിമുഗൾ ചിറക്കപ്പടി വീട്ടിൽ സി.സി. രജുവാണ് (42) മരിച്ചത്. ഇന്നലെ കാക്കനാട് ഓട്ടോസ്റ്റാൻഡിൽ നിന്ന് ഇൻഫോപാർക്കിലേക്ക് ഓട്ടംപോയി തിരികെ വരുന്നതിനിടെ ആയിരുന്നു അപകടം. ഓട്ടോയെ അമിതവേഗത്തിൽ വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന തൃശൂർ സ്വദേശിയും ഇൻഫോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ റിട്ടോ ലൂയിസിനെ (29 ) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. രജുവിന്റെ സംസ്കാരം നടത്തി. സി.പി.എം കൊല്ലംകുടിമുഗൾ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഭാര്യ: രമ്യ. മക്കൾ: അശ്വിൻ,ആദിത്യൻ. സഹോദരങ്ങൾ: സി .സി വിജു, രജനി.