കൊച്ചി: എൻ.സി.പിക്ക് കനത്ത നഷ്ടമാണ് പാർട്ടി പ്രസിഡന്റും മുൻമന്ത്രിയുമായ തോമസ് ചാണ്ടിയുടെ വിയോഗമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കീർണമായ ജനകീയ പ്രശ്‌നങ്ങൾ പോലും തന്മയത്വത്തോടെ ആർക്കും പരാതിയില്ലാതെ പരിഹരിക്കുന്ന തോമസ് ചാണ്ടിയുടെ രീതി അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാർട്ടിയെ കേരളത്തിൽ കെട്ടി പടുത്തതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ് തോമസ് ചാണ്ടിയെന്ന് ടി.പി പീതാംബരൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പാർട്ടി ദേശീയ നേതാക്കളായ എൻ.എ മുഹമ്മദ് കുട്ടി, ജോസ് മോൻ, സംസ്ഥാന ഭാരവാഹികളായ മാണി സി. കാപ്പൻ എം.എൽ.എ, രാജൻ, ജയൻ പുത്തൻപുരയ്ക്കൽ, വി.ജി. രവീന്ദ്രൻ, വർക്കല രവികുമാർ, സലീം പി. മാത്യു എന്നിവർ പ്രസംഗിച്ചു.