മൂവാറ്റുപുഴ: പായിപ്ര സർവ്വീസ് സഹകരണ ബാങ്കിലെ ലാഭ വിഹിത വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് നിർവ്വഹിച്ചു . വെെസ് പ്രസിഡന്റ് വി.എസ് മുരളി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ബി. ജീവൻ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ പി.എ. മെെതീൻ, ഇ.എ. ഹരിദാസ്, കെ.എസ്. രങ്കേഷ്, പുഷ്പ ശ്രീധരൻ, ജിബി ഷാനവാസ്, ഇ.എം. അബ്ബാസ് , അസിസ്റ്റന്റ് സെക്രട്ടറി ആർ.ബി. ചന്ദ്രിക എന്നിവർ എന്നിവർസംസാരിച്ചു. ബാങ്കിന്റെ പ്രവർത്തന കാലയളവിൽ ആദ്യമായിട്ടാണ് ഓഹരി ഉടമകൾക്ക് ലാഭ വിഹിതം നൽകുന്നത്. പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് സേവന പ്രവർത്തന ങ്ങൾക്ക് എന്നും മാതൃകയാണ്. ഗ്രാമ പ്രദേശങ്ങളിൽ വില നിലവാരം പിടിച്ചുനിർത്തുന്നതിനായി മുളവൂരിലും പായിപ്രയിലും സഹകരണ ന്യായവില കൺസ്യൂമർ സ്റ്റോറുകൾ പ്രവർത്തിക്കുന്നു. ഇതോടൊപ്പം കർഷകർക്ക് സഹായ വിലക്ക് നൽകുന്ന വളം- കീടനാശിന ഡിപ്പോകളും പ്രവർത്തിക്കുന്നു.
.