മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന പാലിയേറ്റീവ് കെയർ ദിനാചരണവും രോഗി ബന്ധു സംഗമവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ എം.എ.സഹീർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീം അദ്ധ്യക്ഷത വഹിച്ചു. സൗജന്യ വീൽചെയർ വിതരണം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.സീതിയും, രോഗികൾക്കുള്ള ക്വിറ്റ് വിതരണം വിദ്യഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ് കുമാറും, പാലിയേറ്റീവ് സന്ദേശം ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയനും നിർവ്വഹിച്ചു. പി.പി.നിഷ, പി.വൈ.നൂറുദ്ദീൻ, ഷാലിന ബഷീർ, കെ.ബി.ബിനീഷ് കുമാർ, ഡോ.സോമു, ജാഫർ സാദിഖ്, അഡ്വ.പോൾ ചാത്തംകണ്ടം, റോസി ദേവസ്യ, ജോർജ് എബ്രാഹം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജെ.സുരേഷ് സ്വാഗതവും വാർഡ് കൗൺസിലർ ഷൈലജ അശോകൻ നന്ദിയും പറഞ്ഞു. വിവിധ സന്നദ്ധസംഘടനകൾ നൽകിയ കിറ്റുകൾ രോഗികൾക്ക് വിതരണം ചെയ്തു. ആശുപത്രിയിൽ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുണിസഞ്ചികളിലാണ് കിറ്റുകൾ തയ്യാറാക്കിയത്.