കോതമംഗലം : ഒന്നിക്കാം ഒരുമിക്കാം നാളേക്കായി കൈകോർക്കാം എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുളള മനുഷ്യചങ്ങലഇന്ന് വൈകിട്ട്നാല് മുതൽ ആലുവ മൂന്നാർ റോഡിൽ നടക്കും.
വൈകിട്ട് 4 മണിമുതൽ 4.45 വരെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അതിർത്തിയിലുളള ആലുവ മൂന്നാർ റോഡിലാണ് മനുഷ്യചങ്ങല തീർക്കുക. ആലുവ മൂന്നാർ റോഡിൽ അശമന്നൂർ പഞ്ചായത്ത് അതിർത്തി മുതൽ കിഴക്കെ ഇരുമലപ്പടി വരെ മേതല, കുറ്റിലഞ്ഞി , ചെറുവട്ടൂർ പ്രദേശങ്ങളിൽ നിന്നുളളവരും കിഴക്കെ ഇരുമലപ്പടി മുതൽ നങ്ങേലിപ്പടി വരെ നെല്ലിക്കുഴി ,ഇരമല്ലൂർ,ഇളബ്ര പ്രദേശങ്ങളിൽ ഉളളവരും നങ്ങേലിപ്പടി മുതൽ തങ്കളം കവലവരെ തൃക്കാരിയൂർ മേഖല ഉൾപ്പെടുന്ന വാർഡു നിവാസികളുമാണ് അണി നിരക്കുക. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വ്യക്തമാക്കി ലഘുലേഖ വിതരണം ചെയ്യും..4.15 ന് ആദ്യ ട്രയൽ .4.30ന് മനുഷ്യചങ്ങല രൂപപ്പെടും .തുടർന്ന് പ്രതിജ്ഞ ചൊല്ലികൊടുക്കും ഇതിന് ശേഷം നെല്ലിക്കുഴി കവലയിൽ പൊതുസമ്മേളനം . വ്യാഴാഴ്ച വൈകിട്ട് 4 മുതൽ 5 മണിവരെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ ആലുവ മൂന്നാർ റോഡിൽ വാഹനങ്ങളുടെ വേഗത കുറച്ചും വാഹനങ്ങളെ മറികടക്കുന്നത് ഒഴിവാക്കിയും എല്ലാവരും സഹകരിക്കണമെന്ന് സംരക്ഷണ സമിതിക്ക് വേണ്ടി ചെയർപേഴ്‌സൺ രഞ്ജിനി രവി അറിയിച്ചു.ചടങ്ങിൽ
എം.എൽ.എ മാരായ ആന്റണി ജോൺ,എൽദോ എബ്രഹാം,എൽദോസ് കുന്നപ്പിളളി തുടങ്ങിയവരും കോതമംഗലം മുനിസിപ്പൽ ചെയർപേഴ്‌സൺ മഞ്ജു സിജു, അശമന്നൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലീം,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണു,പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌സൺ ഡാനിയേൽ,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു തുടങ്ങിയവരും കണ്ണികളാകും. അഡ്വ. ഡീൻ കുര്യാക്കോസ്എംപി ,ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ സംസാരിക്കും.