മൂവാറ്റുപുഴ: പൗരത്വ ബില്ലിനെതിരെ സാംസ്‌കാരിക സംഘടനകളും, സാംസ്‌കാരിക നായകരും രംഗത്തിറങ്ങണമെന്ന് ഡീൻ കുര്യാക്കോസ് എം.പി.ആവശ്യപ്പെട്ടു. ആയവന കാരിമറ്റം ടി.എം.ജേക്കബ് സാംസ്‌കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാർഷീക സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെച്ചുകയായിരുന്നു അദ്ദേഹം. വടംവലി മത്സരം കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എൻ.കുട്ടപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ സിദ്ധൻപടി ടീമിന് ടി.എം.ജേക്കബ് സ്മാരക എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും മുൻ എം.എൽ.എ ജോസഫ് വാഴക്കൻ വിതരണം ചെയ്തു.