കോതമംഗലം:പെരിയാർ നീന്തി കടന്ന് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയിലേക്ക് ആനക്കൂട്ടം വരുന്നത് തടയാൻ നടപടി​.ആനക്കൂട്ടത്തെ ചേലമല പ്രദേശത്ത് നിന്ന് പുഴയ്ക്ക് അക്കരെ തുണ്ടം വനത്തിലേക്ക് കടത്തി വിടുന്നതിനു വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കും.ആനക്കൂട്ടം സ്ഥിരമായി കയറി വരുന്ന പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്ങ് സ്ഥാപിക്കും.റോഡരികിൽ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപി​ക്കാനും എംഎൽഎയുടെ നിർദേശ പ്രകാരം തീരുമാനമായെന്ന് ഡി എഫ് ഒ അറിയിച്ചു.. ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രദേശംസന്ദർശിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ,വാർഡ് മെമ്പർമാരായ സിനി യാക്കോബ്,ബിന്ദു മോഹൻദാസ്,ഡിഎഫ്ഒ എസ് ഉണ്ണികൃഷ്ണൻ,കോതമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ പി കെ തമ്പി,തട്ടേക്കാട് റെയിഞ്ച് ഓഫീസർ പി എ ജലീൽ,തുണ്ടം റെയിഞ്ച് ഓഫീസർ മുഹമ്മദ് റാഫി,സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി ഇ പി രഘു തുടങ്ങിയവർസംഘത്തി​ൽഉണ്ടായിരുന്നു.