കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിൽ നടത്തിയ 'റെയിസ് ടു ഹൈ​റ്റ്' ഉന്നത പഠന മേഖലകളെക്കുറിച്ചുള്ള ഏകദിന ശിൽപശാല ഡോ.പി.ആർ.വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.ജോർജ് ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ പി.വി.ജേക്കബ്, പി.ടി.എ വൈസ് പ്രസിഡന്റ് ഹൈറുന്നിസ, ബേബി സ്‌കറിയ, ബിന്ദു.സി.മാണി, ലീന ഏബ്രഹാം, മഞ്ജു ജോസ്, എൽദോ ജോൺ എന്നിവർ പ്രസംഗിച്ചു.