തൃപ്പൂണിത്തുറ: നഗരത്തിലെ ഒരു വർഷം മുമ്പ് ടൈൽ പാകിയ പ്രധാന റോഡിൽ കരാറുകാരൻ മെറ്റൽ പൊടി വിതറി.നഗരത്തിൽ പൊടിയുടെ പൂരം . പ്രതിഷേധവുമായി നഗരസഭ കൗൺസിൽ അംഗങ്ങളും വ്യാപാരികളും രംംഗത്ത്,
കഴിഞ്ഞ ദിവസം രാത്രിയാണു് തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള റോഡിൽ കരാറുകാരൻ മെറ്റൽ പൊടി വിതറിയത്.ഇന്നലെ രാവിലെ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ നഗരം പൊടിയിൽ മുങ്ങുകയായിരുന്നു. വ്യാപാരികൾ പൊടി മൂലം കട തുറക്കുവാനാകാതെവവലഞ്ഞു. വിവരം അറിഞ്ഞ് നഗരസഭ ചെയർപേഴ്സൺ എത്തിയപ്പോഴാണ് നഗരസഭയും പി.ഡബ്ലിയു.ഡി അധികൃതരും അറിയാതെയാണ് മെറ്റൽ പൊടി വിതറിയതെന്ന് വ്യക്തമായത്.തുടർന്ന് നഗരസഭ ചെയർപേഴ്സൺചന്ദ്രികാാ ദേവി ദേവിയുടെ നേതൃത്വത്തിൽ കൗൺസിലർമാരും, മർച്ചന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ വ്യാപാരികളും സ്റ്റാച്ചുവിലെ പി.ഡബ്ളിയു.ഡി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒരു വർഷം മുൻപു് ടൈൽ പാകിയ സ്ഥലത്ത് എന്തിനു വേണ്ടിയാണ് ഇപ്പോൾ മെറ്റൽ പൊടി വിതറിയതെന്ന് അറിയില്ല.കരാാറുകാരനെതിരെ കേസെടുക്കണമെന്നും മെറ്റൽ പൊടി കരാറുകാരന്റെ ചിലവിൽ കഴുകി കളയണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.നഗരസഭയും മർച്ചന്റ്സ് യൂണിയനും കരാറുകാരനെതിരെ പൊലീസിൽ പരാതി നൽകി.അടിയന്തിരമായി റോഡിൽ നിന്നും പൊടി നീക്കം ചെയ്യുവാൻ നടപടി വേണമെന്ന് മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ് തോമസ് പോൾ, സെക്രട്ടറി ടി.എൻ ഗോപി എന്നിവർ ആവശ്യപ്പെട്ടു.
പൊടി രൂക്ഷമായതിനെത്തുടർന്ന് മർച്ചന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ റോഡിൽ വെള്ളം തളിച്ചു
. . പൊടിയുടെ അലർജി മൂലം ചില കടകൾ ഇന്നലെ തുറന്നില്ല.
കടകളിൽ ഉടമകളും ജീവനക്കാരും മാസക് ധരിച്ചു.