തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കെ.ജെ. മാക്സി എം.എൽ. എ. നിർവഹിച്ചു. ചടങ്ങിൽ നഗരസഭാംഗങ്ങളായ വൽസല ഗിരീഷ്, ഷീബാ ലാൽ, മുൻ നഗരസഭാംഗം കെ.എച്ച്.ഖാലിദ്, ഡോ. പ്രതിമ ആഷർ, എൻ.കെ.എം.ഷെരീഫ്,എം.ആർ.ശശി.സി.എസ്.ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.