കാലടി: പൗരത്വ നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ടൗണിൽ നാളെ (വെള്ളി) വൈകിട്ട് 5 ന് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോജി എം ജോൺ എം.എൽ.എ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജിദ്, മുൻ എം.എൽ.എ പി.ജെ.ജോയ്, നിയോജക മണ്ഡലം ചെയർമാൻ വർഗീസ് ജോർജ് പൈനാടത്ത്, കൺവീനർ മാത്യു തോമസ് തുടങ്ങിയവർ പങ്കെടുക്കും.