കാലടി: കാഞ്ഞൂർ സെന്റ്.മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിന് മുന്നോടിയായി അവലോകനയോഗം ചേർന്നു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തഹസിൽദാർ ജോസഫ്, ഡിവൈ എസ്.പി ബിജുമോൻ, കാലടി സി.ഐ ടി.ആർ. സന്തോഷ്‌കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ എന്നിവർ പങ്കെടുത്തു.

ഫയർഫോഴ്സ്, എക്സൈസ്, ആർ.ടി.ഒ ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പ്രത്യേക ഷെഡ്യൂളുകളിലായി സർവീസ് നടത്തും. ആരോഗ്യവിഭാഗവും ഫുഡ് ആൻഡ് സേഫ്റ്റിയും തിരുനാൾ സ്ഥലത്തെ ഭക്ഷ്യസുരക്ഷാ നടപടികൾ , പരിശോധകൾ കാര്യക്ഷമമാക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കും. പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുന്നതിന് പുറമേ മാലിന്യ സംസ്കരണ നടപടികൾ നടത്തും. ഇറിഗേഷൻ, വാട്ടർ അതോറിറ്റി ജലവിതരണ ശൃംഖല കാര്യക്ഷമമാക്കും., കാലടി പാലത്തിലെ കുഴികൾ, മറ്റ് പ്രധാന റോഡുകളിലെ കുഴികളും പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി നന്നാക്കും. വൈദ്യുതി നിലയ്ക്കാതിരിക്കാൻ കെ.എസ്.ഇ.ബി മുൻകരുതലെടുുക്കും.

പള്ളി വികാരി ഫാ.ഡോ. ജോസഫ് കണിയാപറമ്പിൽ സ്വാഗതവും ജനറൽ കൺവീനർ ജോയ് ഇടശേരി നന്ദിയും പറഞ്ഞു. തിരുനാൾ 17,18,19,20 തീയതികളിലും, എട്ടാമിടം 26, 27 തീയതികളിലുമായി നടക്കും.