കാലടി: പുത്തൻകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം 17 മുതൽ 21 വരെ നടക്കും. 17 ന് രാവിലെ അഭിഷേകം, വൈകിട്ട് 6.30ന് ഭഗവതിസേവ, 7.30 ന് മലബാർ തെയ്യം, തീ ചാമുണ്ഡി, 18ന് രാവിലെ 101 കരിക്ക് അഭിഷേകം, നവകാഭിഷേകം പഞ്ചഗഗവ്യഭിഷേകം, 10 ന്,കൊടിയേറ്റ് , വൈകിട്ട് 6ന് ഭഗവതി സേവ, സംഗീതക്കച്ചേരി, ഗാനമേള, 19ന് രാവിലെ പറയെടുുപ്പ്, വൈകിട്ട് 6ന് ഭഗവതിസേവ, 7 ന് നാട്ടരങ്ങ്, 20ന് രാവിലെ വിശേഷാൽ പൂജകൾ, വൈകിട്ട് 6ന് നിറമാല, പൂമൂടൽ, ഭഗവതിസേവ, ഭജന, നാട്ടരങ്ങ്. 21ന് രാവിലെ 5 ന് കരിക്കഭിഷേകം, 8.30 ന് പൊങ്കാല, സംഗീതാരാധന, 10 ന് ചികിത്സാ, വിദ്യാഭ്യാസസഹായ വിതരണം, തുടർന്ന് ക്ഷേത്രം ഭരണസമിതി നിർദ്ധനയായ പെൺകുട്ടിയുടെ വിവാഹം നടത്തും. ഉച്ചയ്ക്ക് 12ന് മകരയൂട്ട്. വൈകിട്ട് 5.30ന് താലഘോഷയാത്ര, പഞ്ചവാദ്യം, ശിങ്കാരിമേളം, പ്രച്ഛന്നവേഷം എന്നിവയും അണിനിരക്കും. 6.30ന് പൂമൂടൽ, 2001 കതിന വെടിവഴിപാട്, 6 ന് സംഗീതക്കച്ചേരി, 8 ന് നാടൻപാട്ട് അവതരണം.