കൂത്താട്ടുകുളം :ഇടയാർ കണിയാലി പള്ളിയിൽ 12 കുടുംബങ്ങളുടെ റോഡ് യാഥാർത്ഥ്യമായി. കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ് എന്നിവരുടെ ശ്രമഫലമായാണ് റോഡ് യാഥാർത്ഥ്യമായത് .മുൻ പഞ്ചായത്ത് അംഗം വി.ജെ .ബേബിയുടെ നാമത്തി​ലുള്ള റോഡ് ഉദ്ഘാടനം എം. പി .ഐ ഡയറക്ടർ ഷാജു ജേക്കബ് നിർവഹിച്ചു. റോഡിനു വേണ്ടി സ്ഥലം വിട്ടുനൽകിയവരെ ആദരിച്ചു.