ആലുവ: ആലുവ മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 19-ാമത് അഖിലേന്ത്യ ഇന്റർ സ്‌കൂൾ ഇൻവിറ്റേഷൻ ഫുട്‌ബാൾ ടൂർണമെന്റിൽ ഇന്നലെ നടന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ പനമ്പിള്ളിനഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് വിജയം. മലപ്പുറം ചേലാമ്പ്ര എൻ എൻ എം ഹയർ സെക്കൻഡറി സ്‌കൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയാണ് സെമിഫൈനൽ യോഗ്യത നേടിയത്. ഇന്ന് വൈകിട്ട് വെറ്ററൻസ് മത്സരം നടക്കും. വടുതല ഡോൺ ബോസ്‌കോ വെറ്ററൻസും ആലുവ വെറ്ററൻസും തമ്മിൽ ഏറ്റുമുട്ടും.