ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ നൂർജഹാൻ സക്കീറിനെ തിരഞ്ഞെടുത്തു. നൂർജഹാൻ സക്കീറിന് ഏഴുവോട്ടും എതിർ സ്ഥാനാർത്ഥി എൽ.ഡി.ഫ് അംഗം നഗീന ഹാഷീമിന് ആറുവോട്ടും ലഭിച്ചു. കോൺഗ്രസിലെ സി.കെ. മുംതാസ് രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. മാറമ്പിള്ളി ഡിവിഷൻ അംഗമാണ് നൂർജഹാൻ സക്കീർ.
യു.ഡി.എഫ് മുൻധാരണ പ്രകാരം അവസാന ഒരുവർഷം മുസ്ലിംലീഗ് അംഗത്തിന് പ്രസിഡന്റ് സ്ഥാനം നൽകാൻ നിശ്ചയിച്ചിരുന്നു. പ്രസിഡന്റായി ചുമതലയേറ്റശേഷം നടന്ന അനുമോദന യോഗത്തിന് മുസ്ലിംലീഗ് കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡൻറ കെ.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ കെ.എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ് , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മുംതാസ് അഷറഫ്, ലീഗ് നേതാക്കളായ എൻ.വി.സി അഹമ്മദ്, എം.യു. ഇബ്രാഹിം, ഉസ്മാൻ തോലക്കര, ഹംസ പാറക്കാട്ട്, വാഴകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ ഐമീർ തുകലയിൽ, സി.പി. നാഷാദ് എന്നിവർ സംസാരിച്ചു.