rogi
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം റോജി എം.ജോൺ.എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കോക്കുന്ന് തെരേസാ നഗറിൽ നിർമ്മിച്ച ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ജില്ലാ പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. വർഗീസ്, ഗ്രേസി റാഫേൽ, കോക്കുന്ന് സെന്റ് ജോസഫ്‌സ് പള്ളി അസി.വികാരി ഫാ. ഡിനോ മാണിക്കത്താൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. ബിബീഷ്, ലീലാമ്മ പോൾ, ജിഷ ജോഷി, കെ.എസ്. മൈക്കിൾ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.പി. വർഗീസ്, എം.പി പൗലോസ്, ജോസ് മാടശേരി, പോൾ.പി ജോസഫ്, പി.വി മോഹനൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
കോക്കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയിൽ പ്രവർത്തിക്കുന്ന ജനക്ഷേമ ചാരിറ്റബിൾ സൊസൈറ്റി തെരേസാ നഗറിൽ സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്താണ് ഗ്രാമപഞ്ചായത്ത് 70 ലക്ഷം രൂപ ചെലവഴിച്ച് 1600 ചതുരശ്ര അടി വിസ്തീർണമുള്ള ബഡ്‌സ് സ്‌കൂൾ നിർമ്മിച്ചിട്ടുള്ളത്. ശാരീരിക പരിമിതികൾ നേരിടുന്ന കുട്ടികൾക്ക് അതിനെ മറികടക്കാനുതകുന്ന ഫിസിയോ തെറാപ്പി യൂണിറ്റ്, സെൻസറി തെറാപ്പി യൂണിറ്റ്, സ്പീച്ച് തെറാപ്പി യൂണിറ്റ് എന്നിവയോടൊപ്പം ഡിജിറ്റൽ ക്ലാസ് മുറികളും സ്‌കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.