പറവൂർ : വൈറസ് ബാധയെ തുടർന്ന് ഏഴിക്കര പഞ്ചായത്തിലെ ചെമ്മീൻ കെട്ടുകളിൽ വ്യാപകമായി ചെമ്മീൻ കുഞ്ഞുങ്ങളും മറ്റു മത്സ്യക്കുഞ്ഞുങ്ങളും ചത്തുപൊങ്ങുന്നു. കർഷകർ കനത്ത ആശങ്കയിലാണ്. വിഷയത്തിൽ അടിയന്തര പരിഹാരം ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സാമ്പത്തികനഷ്ടം നേരിട്ട മത്സ്യകർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും കേരള കർഷകസംഘം ഏഴിക്കര വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു.