college
ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗവും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച മണിപ്പൂരി നാടോടി കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ

ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാള വിഭാഗവും ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി മണിപ്പൂരി നാടോടി കലാരൂപങ്ങൾ അവതരിപ്പിച്ചു. മണിപ്പൂരിൽ നിന്നുള്ള സീനം ബസൂസിയുടെ നേതൃത്വത്തിലായിരുന്നു നൃത്തരൂപങ്ങൾ അവതരിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മരിയ പോൾ, ശ്രീലക്ഷ്മി എൻ എന്നിവർ സംസാരിച്ചു.