പറവൂർ : കൈതാരത്ത് പ്രവർത്തനം ആരംഭിക്കുന്ന ക്രാഫ്റ്റ് വേൾഡ് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം നിർവഹിക്കും. വി.ഡി. സതീശൻ എം.എൽ.എ, വഖഫ് ബോർഡ് സി.ഇ.ഒ ബി.എം. ജമാൽ, അഡ്വ. സി.എ. മജീദ് തുടങ്ങിയവർ സംസാരിക്കും. കേംബ്രിഡ്ജ് സിലബസിലാണ് ക്ളാസ്. എൽ.കെ.ജി മുതൽ ആറാം ക്ളാസ് വരെ ഈ അദ്ധ്യയനവർഷം ക്ളാസ് ആരംഭിക്കും. കൈതാരം എൻ.എസ്.എസ് കരയോഗം ഹാളിനു സമീപത്ത് രണ്ടേക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുക.