അങ്കമാലി: മൂക്കന്നൂർ ഏഴാറ്റുമുഖം റോഡും ബ്ലാച്ചിപ്പാറ പാലിശേരി റോഡും റീബീൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന്റെ മുന്നോടിയായി റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ
ഗുണഭോക്താക്കളുടെ ആലോചനായോഗം നാളെ (വെള്ളി) ഉച്ചയ്ക്കുശേഷം രണ്ടിന് മൂക്കന്നൂർ പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. ജനപ്രതിനിധികളും റോഡിന്റെ നിർമ്മാണ ചുമതലയുള്ള
കെ.എസ്.ടി.പി ഉദ്യോഗസ്ഥരും പങ്കെടുക്കും. ലോക ബാങ്കിന്റെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് കേരളത്തിൽ നിർമ്മിക്കുന്ന 31റോഡുകളിലാണ് അങ്കമാലി നിയോജകമണ്ഡലത്തിലെ ഈ രണ്ട് റോഡുകളും
ഉൾപ്പെടുത്തിയിരിക്കുന്നത്.