കൊച്ചി : ജനുവരി 30 ന് ആരംഭിക്കുന്ന എറണാകുളം ശിവക്ഷേത്രഉത്സവം ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ 2.8 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദിന് ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനി രവിപുരം ബ്രാഞ്ച് മാനേജർ ആർ.എസ് രോഹിത് രേഖകൾ കെെമാറി. ദേവസ്വം ഓഫീസർ എ.ആർ. രാജീവ് ക്ഷേത്ര സമിതി സെക്രട്ടറി അഡ്വ. എ. ബാലഗോപാൽ, വെെസ് പ്രസിഡന്റുമാരായ വി.എസ്. പ്രദീപ്, എെ.എൻ. രഘു, സമിതി അംഗങ്ങളായ എസ്.എൻ. സ്വാമി, വിപിൻ ബാബു, ആലപ്പാട്ട് മുരളീധരൻ, ന്യൂ ഇന്ത്യ ഏജന്റ് ഹരിദാസ് കെ. വർമ്മ തുടങ്ങിയവർ പങ്കെടുത്തു.