തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് ബിസിനസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന നാലാമത് രാജഗിരി ബിസിനസ് ലീഗ് (ആർ.ബി.എൽ) 'കഫേ വിക്ടർ ആർ.ബി.എൽ 2020' ഇന്ന്
ആരംഭിക്കും. വൈകിട്ട് 4ന് ഇന്ത്യൻ വനിതാ ബാസ്‌ക്കറ്റ്‌ബോൾ ടീം ക്യാപ്റ്റൻ ജീന സ്‌കറിയ, കേരള സ്‌റ്റേറ്റ് ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്യും.
രാവിലെ 6-9, വൈകിട്ട് 4 - 9 എന്നിങ്ങനെയാണ് മത്സരങ്ങൾ. 16 കോർപ്പറേറ്റ് ടീമുകൾ ഏറ്റുമുട്ടും. ഒരു ലക്ഷം രൂപ സമ്മാനമായി വിതരണം ചെയ്യും.
ആദ്യ ദിനംവീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ സൗഹൃദ മത്സരം നടക്കും. കവളപ്പാറ പ്രളയ ബാധിതരെ സഹായിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണവും മത്സരത്തിന്റെ ഭാഗമാണ്.
18ന് സമാപന സമ്മേളനത്തിൽ പി.ടി തോമസ് എം.എൽ.എ മുഖ്യ അതിഥിയാകും. ഫാക്വൽറ്റി കോഓർഡിനേറ്റർമാരായ ഫാ. ഫ്രാൻസിസ് മണവാളൻ സി.എം.ഐ, ഡോ. ഐസക് കെ. വർഗ്ഗീസ്, ഡോ. റോണി തോമസ്, പ്രൊഫ. കണ്ണൻ ശേഖർ, സ്റ്റുഡന്റ് കോഓർഡിനേറ്റർമാരായ അനിൽ ജോൺ ഉമ്മൻ, നിഷിത മറിയം, രഞ്ചിത്ത് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ബിസിനസ് ലീഗ്. വിവരങ്ങൾക്ക് : 8129765846